( www.truevisionnews.com ) വെള്ളം കുടിക്കാന്‍ ദാഹിക്കുന്നത് ഒരു പ്രശ്‌നമാണെന്ന് പറയാന്‍ കഴിയില്ല.
പക്ഷേ എന്തും അമിതമായാല്‍ അപകടമാണ്. വെള്ളം കുടിക്കുന്ന പ്രവണത നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്കിടയില്‍ അമിതമായിരിക്കുകയാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നിര്‍ജലീകരണം മൂലമുണ്ടാകുന്ന പോളിഡിപ്‌സിയ എന്ന അവസ്ഥയാണിത്. പ്രീ – ഡയബറ്റിസിന്റെ പ്രധാന ലക്ഷണമാകാം ഈ അമിതദാഹം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്ന പ്രീ ഡയബറ്റിസിനെ പ്രമേഹമെന്ന് വിളിക്കാനാവില്ല. പ്രമേഹബാധിതരില്‍ കാണുന്ന പ്രധാന ലക്ഷണങ്ങളൊന്നും ഇക്കൂട്ടര്‍ക്ക് ഉണ്ടാകില്ല.
പ്രീ ഡയബറ്റിസില്‍ രക്തത്തിലെ പഞ്ചസാര അളവ് കൂടുന്നതിന് പിന്നാലെ ശരീരം മൂത്രത്തിലൂടെ അധിക പഞ്ചസാര നീക്കം ചെയ്യാനുള്ള നീക്കങ്ങള്‍ നടത്തും.
ഇത് മൂലം അമിതമായ ശരീരത്തില്‍ നിന്നും ജലം നഷ്ടമാകുകയും ചെയ്യും.
റെറ്റിനോപ്പതി, ന്യൂറോപ്പതി, വൃക്കരോഗം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഈ അവസ്ഥ കാരണമാകാം.
#not #change #Anything #excess #dangerous #Causes #excessive #thirst #among #youngpeople